സ്വപ്‌നങ്ങൾ കാണുക ആയിരുന്നു ചെറുപ്പം മുതലേ ജോർജിന് ഇഷ്ടമുള്ള വിഷയം. തന്റെ സ്വപ്നങ്ങളിൽ കൂടി യാത്ര ചെയ്യുവാൻ അവൻ ശ്രമിച്ചു.പല ജീവിത യാത്രയിലും അവനു അത് പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇന്നിപ്പോൾ ജോർജ് സന്തുഷ്ടനാണ്. അവന്റെ ഒരു സ്വപ്നത്തിലേക്കുള്ള യാത്രയിൽ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു. പ്രൈവറ്റ് കമ്പനിയിൽ ജോലിയിൽ ഇരുന്നു കൊണ്ട് അവൻ ആരംഭിച്ച ബിസിനസ് ഇന്ന് അവനെ കുഞ്ഞു നാളിൽ താൻ കണ്ട അമ്പിളി മാമന്റെ അടുത്ത് എത്തിച്ചു. ഇന്നിപ്പോൾ പല ബിസിനസ് സംരംഭങ്ങളുടെയും ഉടമയാണ് ജോർജ്. പക്ഷെ അവന്റെ മനസ് ഏറ്റവും സന്തോഷിക്കുന്നത് തന്റെ ഡ്രീം പ്രൊജക്റ്റ് ആയ "ഫാം ഹൗസ്" വിജയമായതിൽ ആണ്. 40 acre സ്ഥലം, ഒരു വശം മുഴുവൻ മനോഹരമായ തടാകങ്ങൾ നിർമിച്ചിരിക്കുന്നു. സന്ദശകർക്കായി ബോട്ടിംഗ് , ഫിഷിങ്, സിറ്റിംഗ് ഏരിയ, കുട്ടികൾക്കുള്ള കളി സ്ഥലം, ലൈവ് ഫിഷ് ഐറ്റംസ് ഒക്കെ അവിടെയുണ്ട്. കൂടാതെ ഫ്രഷ് മീനുകളുടെ വില്പനയും. തടാകങ്ങളിൽ വൻ മത്സ്യ സമ്പത്തുണ്ട്. വിശാലവും, ഹൈടെക് രീതിയിൽ ഉള്ളതുമായ ഡയറി ഫാം. ഇത്രയും വൃത്തിയായിട് ഇതെങ്ങനെ സൂക്ഷിക്കുന്നു എന്ന് പലർക്കും അത്ഭുതമാണ്. പല ഇനത്തിലുള്ള കോഴികൾ, താറാവുകൾ, മുയലുകൾ, കിളികൾ... അങ്ങനെ ഒട്ടുമിക്ക ജീവികളും അവിടെ ഉണ്ട്. ഒരു വശം ജോർജ് നാട്ടു വച്ച വനം ആണ്. കിട്ടാവുന്ന എല്ലാ ഇനം മരങ്ങളൂം അവിടെ കാണാം. ഓരോ മരത്തിന്റെയും പേരുകൾ എഴുതി വച്ചിരിക്കുന്നു. വനത്തിന്റെ നടുക്ക് കൂടെ ഒരു ചെറിയ അരുവി ഉണ്ട്. അത് പണ്ടുണ്ടായിരുന്ന ഒരു ചെറിയ തോട് മാറ്റങ്ങൾ വരുത്തി അങ്ങനെ ആക്കിയതാണ്. അരുവിയോട് ചേർന്ന് വനത്തിൽ സന്ദർശകർക്കായി ധാരാളം കോട്ടേജുകൾ ഉണ്ട്. പ്രകൃതിയുമായി ഇണങ്ങി ചേർന്നു ഒരു ദിവസം താമസിക്കുന്നതിന്റെ സുഖം പലരും അനുഭവിച്ചിട്ടുണ്ട്. തടാക കരകളിലും കോട്ടേജുകൾ ഉണ്ടായിരുന്നു. വനത്തിന്റെ സൈഡിൽ തടാകം തുടങ്ങുന്നിടത്താണ് ജോർജ് തന്റെ ഭവനം നിർമിച്ചിരിക്കുന്നത്. പ്രകൃതിയുടെ നിശബ്‌ദതയും, സൗന്ദര്യവും ഒത്തു ചേർന്നിടം. ആ നിശബ്ദത ഇടയ്ക്കു ഭേദിക്കുന്നത് ജോർജിന്റെ പ്രിയപ്പെട്ട വളർത്തു നായ്ക്കൾ ആണ്. ലോകത്തെ മുന്തിയ ഇനം നായ്ക്കൾ അവിടെയുണ്ട്. തന്റെ വീടിന് സമീപത്തുള്ള വാച്ചിങ് ടവർ കേറിയാൽ തന്റെ സ്വപ്ന സാമ്രാജ്യം ജോർജിന് കണക്കുവാൻ സാധിക്കും. അവിടെ നിൽക്കുമ്പോൾ സ്വപ്ന ചിറകുകൾ വിടർത്തി തന്റെ സാമ്രാജ്യത്തിനു മുകളിലൂടെ പറക്കുവാൻ തോന്നും.....
ബോധം വീണപ്പോൾ ജോർജ് ഹോസ്പിറ്റലിൽ ആണ്. വീടിനു മുകളിൽ ഓട് മാറാൻ കയറിയത് ഓർമയുണ്ട്. അവിടിരുന്നു താൻ എന്തൊക്കെയോ ചിന്തിച്ചിരുന്നു. ഭാര്യ അപ്പുറത്തു നിന്ന് ആരോടോ പറയുന്നത് കേട്ടു." നല്ല സൗണ്ട് കേട്ടാണ് ഞങ്ങൾ ഓടി ചെന്നത്. അന്നേരം നിലത്തു കിടപ്പുണ്ടേ. ബോധം പോകുന്നതിനു മുൻപ് -എന്റെ ചിറകൊടിഞ്ഞേ- എന്ന് പറയുന്നത് കേട്ട് "
Shin
0 Comments