അവൻ എന്നും ആഗ്രഹിച്ചത് അവളോടൊപ്പം സമയം ചിലവഴിക്കാൻ ആയിരുന്നു. ഇന്നിപ്പോൾ വിധി മറ്റൊരു രൂപത്തിൽ അവന്റെ ആഗ്രഹം സാധിച്ചു കൊണ്ട് എത്തി. ഇന്നിപ്പോൾ 6 ദിവസമായി താൻ പറയുന്നതിന് മറുപടി പറയാതെ അവൾ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിയിട്ട്. എന്തോ ദേഹത്ത് വീണ അവൻ ഞെട്ടി ഉണർന്നു. റൂമിന്റെ വെളിയിൽ ഇരുന്നു മയങ്ങുവായിരുന്നു അവൻ... അവന്റെ അപ്പുറത്തെ സൈഡിൽ ഇരുന്ന കൊച്ചു പെൺകുട്ടി എന്തോ വലിച്ചെറിഞ്ഞതാണ്. കുട്ടി അകെ ചമ്മിയിരിക്കുന്നു. അവൻ അത് ഒരു പുഞ്ചിരിയോടെ എടുത്തു കുട്ടിക്ക് കൊടുത്തു. ആ ഒരു നിമിഷം അവൻ തന്റെ കോളേജ് ജീവിതത്തിന്റെ ഓർമയിലേക്ക് പ്പോയി....
കോട്ടയം CMS കോളേജിൽ ആണ് മനു ഡിഗ്രിക്ക് ചേർന്നത്. ജോയിൻ ചെയ്ത ദിവസം എല്ലാ ഡിഗ്രി ബാച്ച്ചും ഒരുമിച്ചുള്ള മീറ്റിംഗ് മാത്രമേ ഉള്ളായിരുന്നു. ക്ലാസുകൾ അടുത്ത ദിവസം മുതലേ ആരംഭിക്കു. അവന്റെ കൂട്ടുകാർ ഒക്കെ പല കോഴ്സിന് ചേർന്നിട്ടുണ്ട്. മീറ്റിംഗ് കഴിഞ്ഞു ആരോമലിനെയും, നവീനയും കണ്ടപ്പോൾ അവരെയും കൂട്ടി മെയിൻ ബ്ലോക്കിന്റെ സൈഡിലുള്ള നടയിൽ പോയിരുന്നു. അവിടിരുന്നു പരസ്പരം കളിയാക്കികൊണ്ടിരുന്നപ്പോൾ ആണ് മനുവിന്റെ പുറത്തു ഒരല്പം വേദനയോടു കൂടി എന്തോ വീണത്. ഇത്തിരി ദേഷ്യത്തോടെ ആണ് അവൻ തിരിഞ്ഞു നോക്കിയത്. നടയുടെ മുകളിൽ സൈഡിലായി നിന്നിരുന്ന അവളുടെ മുഖത്തെ ചമ്മലും പരിഭ്രമവും കണ്ടപ്പോൾ അവനു ചിരി വന്നു. ഒരു ചെറിയ കല്ലാണ്. അവൻ അതെടുത്തു കൊണ്ട് അവളുടെ നേരെ ചെന്നു. എന്തിനാണ് തന്നെ കല്ലെടുത്തു എറിഞ്ഞതെന്നു ചോദിച്ചു. അവളുടെ കൂട്ടുകാരി കളിയാക്കി അങ്ങോട്ടു ഓടിയപ്പോൾ എറിഞ്ഞതാണെന്നും, അറിയാതെ അങ്ങോട്ടു വന്നതാണെന്നും അവൾ ക്ഷമ ചോദിച്ചു കൊണ്ട് പറഞ്ഞു. അവൻ ആ കല്ല് അവളുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു ഇത് സൂക്ഷിച്ചു വച്ചോളു ഭാവിയിൽ ഉപയോഗിക്കാം എന്ന്. അവളുടെ കൂട്ടുകാരികൾ ചിരിച്ചു. ഇപ്പോളും അവൾ ആ ചമ്മലിൽ നില്കുകയ്യാണ്. അവൻ കൂട്ടുകാരോടൊപ്പം അവിടെ നിന്ന് പോയി.....
പിറ്റേ ദിവസം രാവിലെ ക്ലാസ്സിൽ എത്തി. പരിചയം ഉള്ളവർ ആരേലുമുണ്ടൊന്നു നോക്കി. പെൺകുട്ടികളുടെ സൈഡിൽ നോക്കിയപ്പോൾ ഒരു മുഖം താൻ താൻ ശ്രദ്ധിക്കാതെ ഇരിക്കുവാനായി പരിശ്രമിക്കുന്നത് കണ്ടു. അത് അവൾ ആയിരുന്നു. അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു. അവൾ ചമ്മലിൽ ഇരിക്കുവാണ് ഇപ്പോളും. ഉച്ചക്കത്തെ ഇന്റർവെൽ സമയത്തു അവൻ അവളുടെ അടുത്ത് ചെന്നു. അവളോട് പേരും സ്ഥലവുമൊക്കെ ചോദിച്ചു. വർഷ എന്നാണ് പേര്, സ്ഥലം പീരുമേട്. പതുകെ അവനും അവളും തമ്മിൽ അടുത്തു. അവരുടെ വിശേഷങ്ങളം, പ്രശ്നങ്ങളുമൊക്കെ പരസ്പരം പങ്കിട്ടു. അവർ തമ്മിൽ സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. മനുവിന്റെ ഉള്ളിൽ അവളോട് ഒരിഷ്ടം തോന്നിത്തുടങ്ങി. അവളെന്നും ഒപ്പം വേണമെന്ന് അവൻ ആഗ്രഹിച്ചു. അവനു പക്ഷെ അത് പറയാൻ സാധിച്ചില്ല. അവളുമായുള്ള സുഹൃത് ബന്ധം നഷ്ടപെട്ടാലോ എന്ന പേടി കൊണ്ട് അവൻ അത് ഉള്ളിലൊതുക്കി. അങ്ങനെ അവർ നല്ല കൂട്ടുകാർ ആയി മുന്നോട്ടു പോയി....
ഫൈനൽ ഇയർ ക്ലാസുകൾ അവസാനിക്കുകയാണ്, അന്നാണ് എല്ലാവരും കൂടെ അവസാനം ആയി ക്ലാസ്സിൽ ഒത്തു കൂടുന്നത്. എല്ലാവരും ഓട്ടോഗ്രാഫ്ഉം ചിരിയും ബഹളവുമായി നടക്കുകയാണ്. ഉച്ചക്ക് ഫുഡ് കഴിക്കാൻ നേരം മനു അവളുടെ അടുത്ത് പോയിരുന്നു. എന്തൊക്കെയോ അവൾ പറയുന്നുണ്ട്. ചിരിച്ചു കൊണ്ടിരുന്നെങ്കിലും അവന്റെ ഉള്ളിൽ വിങ്ങൽ ആയിരുന്നു. നാളെ മുതൽ അവൾ കൂടെയില്ല എന്നൊരു ചിന്ത അവന്റെ മനസിനെ വല്ലാണ്ട് വേദനിപ്പിക്കുന്നു. 4 മണിയായി, എല്ലാവരും പരസ്പരം യാത്ര പറയുന്നു. അവൻ പതുക്കെ അവളുടെ അടുത്തെത്തി, അവന്റെ കണ്ണ് നിറഞ്ഞിരിക്കുകയാണ്. അവളുടെ കണ്ണുകളിലേക്കു അവൻ നോക്കി. ഇനി പറയാതിരിക്കാൻ അവനു ആവില്ലെന്ന് മനസിലായി. മനു അവളോട് പതുകെ ചോദിച്ചു... "ഈയൊരു കൂട്ട് എന്റെ ജീവിതത്തിൽ ഉടനീളം നിനക്ക് തരാൻ സാധിക്കുമോ". വർഷ അവന്റെ കണ്ണുകളിലേക്കു നോക്കി. കണ്ണുനീർ ആദ്യം വന്നത് അവളുടെ കണ്ണിൽ നിന്നായിരുന്നു. അവന്റെ കൈകളിൽ അവൾ പിടിച്ചു. അവളുടെ പിടിത്തത്തിന്റെ ശക്തി കൂടി വരുന്നുണ്ട്,കരച്ചിലിന്റെയും.കുറെ നേരം അവർ അങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടന്നു പിടി വിട്ട അവൾ വേഗം അവളുടെ ബാഗിന്റെ അടുത്തേക്ക് ഓടി. അതിൽ നിന്നും എന്തോ എടുത്തു കൊണ്ട് അവന്റെ അടുക്കൽ വന്നു. അവന്റെ കൈ പിടിച്ചു അവൾ ആ കൈയിലേക്ക് അത് വച്ച് കൊടുത്തു....അത് പണ്ട് തന്റെ ദേഹത്ത് അവൾ എറിഞ്ഞപ്പോൾ കൊണ്ട കല്ല് ആയിരുന്നു....
വര്ഷം 4 കൂടി കഴിഞ്ഞു. മനുവിന് നല്ലൊരു ജോലി ലഭിച്ചു. ഉയർന്ന ശമ്പളവും ഉണ്ട്. വർഷ ഗവണ്മെന്റ് ജോലിക്കു വേണ്ടി ശ്രമിക്കുന്നു. നേരത്തെ അവർ തീരുമാനിച്ച പോലെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു. മനുവിന്റെ അച്ഛൻ അല്പം സ്ത്രീധനം ഒക്കെ കിട്ടണമെന്നുള്ള ചിന്താഗതിക്കാരൻ ആയിരുന്നു, അമ്മ ആണേൽ മനു ഏതു പെണ്ണിനെ കൊണ്ട് വന്നാലും സ്വീകരിക്കും എന്ന നിലപാടിലും. അത് കൊണ്ട് വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചപ്പോൾ അച്ഛനും അമ്മയും അവരുടെ വ്യവസ്ഥകൾ പറഞ്ഞു. വർഷ വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവളുടെ അച്ഛൻ ഒരു വ്യവസ്ഥ ഉണ്ടെന്ന് പറഞ്ഞു. അതറിയാൻ മനു വീട്ടുകാരുമൊത്തു അടുത്ത ഞായറാഴ്ച വർഷയുടെ വീട്ടിലെത്തിയപ്പോൾ അവളുടെ അച്ഛൻ ചോദിക്കുകയും ചെയ്തു. ചോദ്യം കേട്ട് എല്ലാവരും ഒന്ന് നിശബ്ദരായി. മനുവാണ് മറുപടി പറഞ്ഞത് " അങ്കിൾ, ഞാൻ ഇഷ്‌പ്പെട്ടതു മാത്രം ഇവിടെ നിന്ന് തരുക, അത് വര്ഷയെയാണ് " ആ മറുപടിയിൽ എല്ലാവരും ഒന്ന് പുഞ്ചിരിച്ചു, മനുവിന്റെ അച്ഛനും. കല്യാണത്തിന് എന്തെങ്കിലും ഡിമാന്റുകൾ ഉണ്ടോന്നു ആയിരുന്നു ചോദ്യം - വര്ഷയെ ആണ് അവർക്കു വേണ്ടതെങ്കിൽ സ്ത്രീധനം ചോദിക്കില്ലെന്നും, അങ്ങനെ ചോദിച്ചാൽ കല്യാണത്തിന് സമ്മതിക്കില്ലാനും മാത്രം ആയിരുന്നു ആ അച്ഛന്റെ വ്യവസ്ഥ.
കല്യാണത്തിന് 2 ആഴ്ച മുൻപാണ് വർഷ ടൗണിലേക്ക് സ്കൂട്ടറിൽ പോയപ്പോൾ അപകടം ഉണ്ടായതു. ഗുരുതര പരുക്കുകൾ ആണ്. ബോധം നഷ്ടപ്പെട്ടിരിക്കുന്നു. അപകടം നടന്നത് അറിഞ്ഞു മനു ഓടി വന്നതാണ്. 6 ദിവസം ആയി. ഇന്നൊരു ഓപ്പറേഷൻ കൂടിയുണ്ട് അതിലാണ് എല്ലാവരുടെയും പ്രതീക്ഷ. ഓപ്പറേഷൻ കഴിഞ്ഞു. ഡോക്ടർമാർ പറഞ്ഞത് 2 ദിവസത്തിനുള്ളിൽ ശരീരത്തിൽ എന്തെങ്കിലും അനക്കം ഉണ്ടായാൽ 100% ജീവിതത്തിലേക്ക് അവൾ വരുമെന്നാണ്. അതിനായി എല്ലാവരും പ്രാര്ഥിക്കുന്നുണ്ട്, ശ്രമിക്കുന്നുണ്ട്.
നിസ്സാരം എന്ന് തോന്നുന്ന ഒരു കല്ലുമായി തന്റെ ജീവിതത്തിലേക്ക് വന്നവൾ, പിന്നീട് തന്റെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായവൾ, അവളുടെ കൈയിലേക്ക് തന്റെ ജീവിതത്തിലേക്ക് കയറി വന്ന ആ കല്ല് വച്ച് കൊടുത്തുപ്പോൾ അവന്റെ ഓർമ്മകൾ തേങ്ങി. എവിടെയോ അവളിൽ ഒരനക്കം അവനു തോന്നി. അവൻ കുറെ അവളെ വിളിച്ചിട്ടും ഒന്നും അവൻ കണ്ടില്ല. പിറ്റേ ദിവസം ഡോക്ടർമാർ വിശദമായ ചെക്കുപ്പിനു വന്നപ്പോൾ അവർക്കു അവളിൽ ഒരു മാറ്റം ഉണ്ടായതായി തോന്നി. ശരീരം അനങ്ങിയില്ലേലും 2 ദിവസം കൊണ്ട് കുറെ മാറ്റങ്ങൾ ഉണ്ടായി. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾക്കു പൂർണ്ണമായുള്ള ബോധം വന്നു, കൈയും കാലുമൊക്കെ നല്ല രീതിയിൽ അനങ്ങുവാൻ തുടങ്ങി. ഒരു വര്ഷം കൊണ്ട് പൂർണമായും പഴയ രീതിയിൽ എത്തുമെന്ന് ഡോക്ടർമാർ ഉറപ്പു നൽകി. ആ ഒരു വർഷം, പണ്ട് പരസ്പരം പ്രണയം തുറന്നു പറയാഞ്ഞത് കൊണ്ട് അവർക്കു നഷ്ടപെട്ട നിമിഷങ്ങളിൽ കുറച്ചു തിരിച്ചു പിടിക്കാമെന്നു അവനും ആശ്വസിച്ചു.
8 മാസം കഴിഞ്ഞിരിക്കുന്നു. കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോൾ, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ആ കരങ്ങൾ പിടിച്ചപ്പോൾ...അവൾക്കു എല്ലാം ഒരു സ്വപ്നം പോലെ തോന്നി... എല്ലാം ഒരു നിമിഷം കൊണ്ട് കടന്നു പോയപോലെ....
0 Comments